പേജുകള്‍‌

2011, ജൂലൈ 21

കടപാട് ഫസിബൂകിനോട്

പ്രിയേ, നീ വരുന്നതിനു മുന്‍പ് ഉള്ള ജീവിതം എനിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെ ആയിരുന്നു ബിരിയാണിക്ക് ഉള്ളിലെ വലിയ കോഴിക്കാല് പോലെ നീ എന്റെ മനസ്സിനുള്ളില്‍ കയറി വെയിലത്ത്‌ വച്ച ഒരു ചോക്കോബാര്‍ പോലെ എളുപ്പം അലിയുന്ന ഒരുമനസാണ് എനിക്ക് . നിന്നോടുള്ള സ്നേഹം പലപ്പോ...ഴും ഞാന്‍ പുറത്തു കാണിക്കാറില്ല എങ്കിലും മസാല ദോശ ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മസാല പോലെ ഞാന്‍ സത്യമായും സ്നേഹം ഒളിച്ചു വെച്ചിരിക്കുകയാണ് മധുരം നിറഞ്ഞ ഒരു സിപ്‌ അപ്പ്‌ പതിയെ പതിയെ കുടിക്കുന്നതുപോലെ, നിന്നോട് ഒത്തുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു . ഞാന്‍ തിന്നുന്ന ഓരോ കപ്പലണ്ടി യിലും ഞാന്‍ നിന്റെ മുഖം കാണുന്നു . ഞാന്‍ കുടിക്കുന്ന ഓരോ ജൂസ് ലും ഞാന്‍ നിന്റെ സ്നേഹം അറിയുന്നു . ഓരോ ഉഴുന്നുവട കഴിക്കാന്‍ എടുക്കുമ്പോഴും ആ വട്ടത്തിനുള്ളില്‍ നിന്റെ മുഖം തെളിയും , ടൊമാറ്റോ സോസ് നു നിന്റെ കവിളിണ യുടെ ചുവപ്പ് ആണോ ..? മില്‍ക്ക് ഷേക്ക്‌ നു നിന്റെ മനസിന്റെ നിറമാണോ..? ഐസ് ക്രീം നു നിന്റെ സ്നേഹത്തിന്റെ കുളിര്‍മയാണോ..? പാല്പായസത്തിനു നിന്റെ സ്നേഹത്തിന്റെ രുചി ആണോ ..? ഈ അവസരത്തില്‍ കരിക്കിന്‍ വെള്ളം പോലെ തെളിഞ്ഞ എന്റെ മനസ്സില്‍ വീഞ്ഞു പോലെ നിന്നോടുള്ള സ്നേഹം പതഞ്ഞു പൊങ്ങുകയാണ് പ്രിയേ ... സത്യമായും നിന്നോടുള്ള എന്റെ സ്നേഹം മട്ടണ്‍ ന്റെ വിലനിലവാരം പോലെ ഓരോ ദിവസവും കുതിച്ചു പൊങ്ങുകയാണ് . അരിപ്പത്തിരി പോലെ നേര്‍ത്തതും വസുമതി അരിയുടെ മൃദുലത ഉള്ളതുംമായ മനസുമായി ബ്രഡും ജാമും പോലെ , ഇഡലിയും സാമ്പാറും പോലെ , പൊറോട്ടയും ഇറച്ചിയും പോലെ , മെയ്‌ട് ഫോര്‍ ഈച് അദര്‍ ആയി ഒരുപാടുകാലം നമുക്ക് ജീവിക്കാന്‍ കഴിയട്ടെ .(കി കി കി കി കഷ്ടം പടിച്ച ജന്മം )See More

അഭിപ്രായങ്ങളൊന്നുമില്ല: